ഉണ്ടകൊപ്രയില്‍ വീണ ചൈന....!!

കോഴിക്കോട്, വടകര എന്നിവിടങ്ങളിലാണ് ഉണ്ടക്കൊപ്ര ഉത്പാദിപ്പിക്കുന്നത്. മലബാറില്‍നിന്നുള്ള കൊപ്രയ്ക്ക് ചൈനയില്‍ പ്രിയമേറുന്നു.കശുവണ്ടിയെക്കാളും വാള്‍നട്ടിനെക്കാളും കൊപ്രയ്ക്കാണ് ആവശ്യക്കാര്‍. സമ്മിശ്ര ഉണക്കപ്പഴ പായ്ക്കറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നതും കൊപ്രക്കഷ്ണങ്ങള്‍ തന്നെയാണ്.കേരളത്തില്‍ കോഴിക്കോട്ടുനിന്നാണ് കയറ്റുമതി. ദിവസേന ഒരു ടണ്‍ ഉണ്ടക്കൊപ്രയാണ് കടല്‍കടക്കുന്നത്. കോഴിക്കോട്ടുനിന്ന് ദുബായിലെത്തി അവിടെനിന്നാണ് ചൈനയിലെത്തുന്നത്.