മോഷ്ടിക്കുന്ന പോലെ ഒരു ഷോപ്പിംഗ്...!!!

ക്യാഷറില്ല കാവലിനാളുമില്ല, ഇത് സൂപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റ് പരിധികളില്ലാത്ത ഷോപ്പിംഗ് വിസ്മയമൊരുക്കി അമേരിക്കയിലെ ആമസോണ്‍ ഗോ സൂപ്പര്‍മാര്‍ക്കറ്റ്.സിയാറ്റില്‍ തുറന്ന ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ആളുകള്‍ കൈയില്‍ കിട്ടിയതൊക്കെ വാരി ക്കൂട്ടി കാശ് കൊടുക്കാതെ പോകുന്നത് കാണാം.ഞെട്ടണ്ട ഇതൊരുപുതിയ പരീക്ഷണമാണ്.ആമസോണിന്റെ വമ്പന്‍ സാങ്കേതിക പരീക്ഷണം ക്യാഷറില്ല റജിസ്ട്രര്‍ ബുക്കില്ല പക്ഷെ വരുന്നവരെയൊക്കെ നിരീക്ഷിക്കുന്നുമുണ്ട് ആമസോണ്‍ ഗോ എന്ന മൊബൈല്‍ ആപ്പ് സ്‌കാന് ചെയ്ത് വാതില് തുറന്നാണ് ഉപഭോക്താവ് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശിക്കുക.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നൊരു സാധനമെടുത്താല്‍ അത് ആ ആളുടെ വെര്‍ച്വല്‍ കാര്‍ട്ടില്‍ രേഖപ്പെടുത്തും.തിരികെ വെച്ചാല്‍ കാര്‍ട്ടില്‍ നിന്നും നീക്കും.ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ബില്ല് തുക ആമസോണ് ആപ്പിലുള്ള ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്നും ആമസോണിലേക്ക് പോകും. ചില പരിമിതികളുണ്ട്.പ്രധാനം മറ്റൊരാള്‍ക്കുവേണ്ടി സാധനങ്ങളെടുത്തു നല്‍കി സഹായിച്ചാല്‍ അതിന്റെ പണം സ്വന്തം അക്കൗണ്ടില്‍ നിന്നു പോകുമെന്നുമാത്രം