പേടിഎം ഇനി 60000 രൂപ വരെ കടം തരും

ഇത്തരത്തില്‍ ഉപയോഗിക്കുന്ന പണത്തിന് യാതൊരു വിധപലിശയും ഈടാക്കുന്നതല്ല 60000 രൂപ വരെ കടമായി ലഭിക്കുന്ന സകാര്യമൊരുക്കി പേടിഎം.പേടിഎം ഒരുക്കുന്ന പുതിയൊരു സൗകര്യമാണ് പോസ്റ്റ് പെയ്ഡ്. അതായത് മറ്റൊരു ക്രെഡിറ്റ് സൌകര്യം. മൊബൈല്‍, ഡിടിഎച്ച്‌ റീച്ചാര്‍ജുകള്‍, മൂവി, ട്രാവല്‍ ടിക്കറ്റുകള്‍, ഷോപ്പിങ് എന്നിവ ഇനി പണമില്ലെങ്കിലും പേടിഎം പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച്‌ നടത്താം. പണം അടുത്ത മാസം തിരിച്ചടച്ചാല്‍ മതി. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പണത്തിന് യാതൊരു വിധപലിശയും ഈടാക്കുന്നതല്ല.ഈ സൗകര്യത്തിന്റെ ടാഗ് ലൈന്‍ തന്നെ 'ഇപ്പോള്‍ ചെലവാക്കൂ, അടുത്ത മാസം തിരിച്ചടയ്ക്കൂ' എന്നതാണ്.മറ്റൊരു സൗകര്യവും ഇതിനുണ്ട്. സാധാരണ പേടിഎം പേയ്‌മെന്റുകള്‍ക്ക് ഒടിപിയോ പാസ് കോഡോ വേണം. എന്നാല്‍ പേടിഎം പോസ്റ്റ് പെയ്ഡ് ഉപയോഗിച്ച്‌ പണമടയ്ക്കുമ്ബോള്‍ ഇതൊന്നും വേണ്ട.ഈ സൌകര്യം എന്നാല്‍ എല്ലാവര്‍ക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമാവും ലഭ്യമാവുക. ഉപഭോക്താക്കളുടെ മുന്‍ ഇടപാടുകള്‍ പരിശോധിച്ച ശേഷമാവും ഈ സംവിധാനം നല്‍കുക. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. 60000 രൂപവരെ ഇത്തരത്തില്‍ ക്രെഡിറ്റായി നേടാന്‍ കഴിയും. ക്രെഡിറ്റ് എടുത്തു കഴിഞ്ഞാല്‍ മാസം ഒന്നാം തിയ്യതി ബില്‍ എത്തുന്നതാണ്. റീച്ചാര്‍ജോ അല്ലെങ്കില്‍ മറ്റ് ഇടപാടുകള്‍ നടത്തുമ്ബോള്‍ പിന്നീട് പോസ്റ്റ് പെയിഡ് ഓപ്ഷന്‍ പേയ്മെന്‍്റ് സെക്ഷനില്‍ നല്‍കിയാല്‍ മതിയാവും.പുതിയ സംവിധാനം ആക്ടീവാക്കുന്നതിന് പേടിഎമ്മില്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട് .