368 എൻ ബി എഫ് സികളുടെ ലൈസൻസ് റദ്ദാക്കി ആര്‍ ബി ഐ

368 എൻ ബി എഫ് സികളുടെ ലൈസൻസ് റദ്ദാക്കി ആര്‍ ബി ഐ സാമ്പത്തിക ഭദ്രതയില്ലാത്ത 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലത്ത് 368 നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെ [എൻ ബി എഫ് സി] ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയത് . റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതാണ് ഇതിനു കാരണം.സ്വന്തമായി രണ്ടു കോടി രൂപയുടെ ഫണ്ട് വേണമെന്ന നിബന്ധനയാണ് പല സ്ഥാപനങ്ങൾക്കും കാണിക്കാന്‍ കഴിയാതെ പോയത്.ചില സ്ഥാപനങ്ങൾ ലൈസൻസ് സ്വമേധയാ സറണ്ടർ ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റദ്ദാക്കിയതിനേക്കാൾ ഇരട്ടി ലൈസൻസുകളാണ് ഇക്കുറി റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യയിൽ മൊത്തം 11402 നോൺ ബാങ്കിങ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.