ഗള്‍ഫ് സ്വര്‍ണ്ണ വിപണി ഉണര്‍ന്നു....

ഗള്‍ഫിലെ സ്വര്‍ണവിപണിയില്‍ നാട്ടിലത്തെ വിലയെ അപേക്ഷിച്ച് 14% വരെ വിലക്കുറവ്. ഇതു മൂലം ഗള്‍ഫിലെ സ്വര്‍ണവിപണി സജീവമാകുകയാണ്. ആഗോളതലത്തില്‍ സ്വര്‍ണവില കുറയുന്നതും ഇന്ത്യയില്‍ നടപ്പാക്കിയ ജിഎസ്ടിയുമാണ് ഗള്‍ഫിലെ സ്വര്‍ണവിപണിയെ സജീവമാക്കിയത്.ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് മുന്‍പും ലാഭമെന്നിരിക്കെ ജി എസ് ടി വന്നതോടെ 12 ശതമാനം വരെയായിരുന്ന നേട്ടം 14 ശതമാനം വരെയായികൂടി.