16,000 ഭക്ഷണം സൗജന്യമായി വിളമ്പുന്ന റസ്റ്റോറന്റ് ഉടമ


അമേരിക്കയിലെ വാഷിങ്ടണിൽ നിരാലംബരരായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഒരു റസ്റ്റോറന്റുണ്ട്. 'സഖീന ഹലാൽ ​ഗ്രിൽ' എന്ന് പേരുള്ള റസ്റ്റോറന്റിൽ വിശന്ന് വരുന്ന ആർക്കും ഭക്ഷണം ലഭിക്കും.  ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് പിന്നിൽ കട ഉടമയായ പാകിസ്താന്‍കാരൻ  ഖാസി മന്നൻറെ ജീവിതാനുഭവമാണ് . 
 നിരാലംബരായ ആളുകള്‍ക്ക് .തന്റെ ചെറുപ്പക്കാലത്ത് അനുഭവിച്ച പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഓർമ്മകളാണ് ഖാസി ഇത്തരമൊരു റസ്റ്റോറന്റ് തുടങ്ങുന്നതിന്     വഴിയൊരുക്കിയത് .   .പാകിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഖാസിയുടെ ജീവിതം പട്ടിണി നിറഞ്ഞതായിരുന്നു. ചെറുപ്പക്കാലത്ത് അനുഭവിച്ച പട്ടിണിയുടേയും ദാരിദ്രത്തിന്റേയും ഓര്‍മ്മകളാണ് ഖാസി ഇത്തരമൊരു റസ്റ്റോറന്റ് തുടങ്ങുന്നതിന്  കാരണമായത്. പിന്നീട് പാക്കിസ്താന്‍ വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ ഖാസി ഇന്ന് ഒട്ടേറെ പേര്‍ക്ക് അന്നം നല്‍കുന്നു.ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കും. ഭക്ഷണം കഴിക്കാന്‍ നിവര്‍ത്തിയില്ലെങ്കില്‍ ഇവിടെ വരു ഭക്ഷണം കഴിക്കൂ, എന്നാണ് ഖാസി ആളുകളോട് പറയുന്നത്. താമസിക്കാനൊരു വീടോ ഉടുക്കാന്‍ നല്ലൊരു വസ്ത്രമോ ഇല്ലാത്ത പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് താന്‍ ഭക്ഷണം കൊടുക്കും. 
അത്തരത്തിലുള്ള മനുഷ്യരെ കാണുമ്പോള്‍  തനിക്ക് എന്തെന്നില്ലാത്ത വിഷമം വരാറുണ്ടെന്നും ഖാസി പറയുന്നു . വാഷിങ്ടണിലെ വൈറ്റ്ഹൗസിന് സമീപത്താണ് ഖാസി നടത്തുന്ന റസ്റ്റോറന്റ്. ഒരു നേരത്തെ ഭക്ഷണത്തിനായി വിശന്ന് വലയുമ്പോൾ ഓടിയെത്താൻ ഒരിടം അതാണ് സഖീന ഹലാല്‍ ഗ്രില്‍ . 2013ല്‍ ആരംഭിച്ച റസ്റ്റോറന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 80,000ല്‍ അധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം മാത്രം 16,000 സൗജന്യഭക്ഷണമാണ് ഖാസിയുടെ റസ്റ്റോറന്റില്‍ വിതരണം ചെയ്യുന്നത്. അമേരിക്ക പോലുള്ളൊരു വികസിത രാജ്യത്ത് വിശന്നിരിക്കുന്ന പൗരന്‍മാര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്തത് ഭരണാധികാരികളുടെ പരാജയമാണ്.തികച്ചും നാണക്കേടാണെന്നും ഖാസി പറയുന്നു.