സിറ്റി, WR-V, BR-V മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട

സിറ്റി, WR-V, BR-V മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട പുറംമോടിയിലെ അലങ്കാരങ്ങളും കൂടുതല്‍ ഫീച്ചറുകളുമാണ് പുതിയ സ്‌പെഷ്യല്‍ എഡിഷനുകളുടെ സവിശേഷത.8.02 ലക്ഷം രൂപ മുതലാണ് ഹോണ്ട WR-V അലൈവ് എഡിഷന് വിപണിയില്‍ വില; സിറ്റി എഡ്ജ് എഡിഷന് 9.75 ലക്ഷം മുതലും. അതേസമയം 10.44 ലക്ഷം രൂപ മുതല്‍ 13.74 ലക്ഷം രൂപ വരെയാണ് BR-V സ്‌റ്റൈല്‍ എഡിഷന് വില. ഇനി മുതല്‍ WR-V വകഭേദങ്ങളില്‍ മുഴുവന്‍ പുതിയ റേഡിയന്റ് റെഡ് മെറ്റാലിക് നിറപതിപ്പ് ലഭ്യമാകുമെന്നു ഹോണ്ട അറിയിച്ചു. SV വകഭേദമാണ് ഹോണ്ട സിറ്റി എഡ്ജ് എഡിഷന് ആധാരം. സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്യാമറയോടു കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി അലൈവ് എഡിഷനിലുള്ള ഫീച്ചറുകളും വിശേഷങ്ങളും തന്നെയാണ് സിറ്റി എഡ്ജ് എഡിഷനും അവകാശപ്പെടുന്നത്.BR-V -യുടെ മുഴുവന്‍ വകഭേദങ്ങളിലും സ്‌റ്റൈല്‍ എഡിഷനെ ഹോണ്ട ലഭ്യമാക്കും. സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോ, മുന്‍ ഗാര്‍ഡ്, ടെയില്‍ഗേറ്റ് സ്‌പോയിലര്‍, സൈഡ് ബോഡി മൗള്‍ഡിംഗ്, മുന്‍ പിന്‍ ബമ്പര്‍ പ്രൊട്ടക്ടര്‍ എന്നിങ്ങനെ നീളും സ്റ്റൈല്‍ എഡിഷന്റെ പ്രത്യേകതകള്‍.