വോള്‍വോ ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസ് പുറത്തിറക്കി

ആദ്യഘട്ടത്തില്‍ നന്‍യാംഗ് യൂണിവേഴ്‌സിറ്റിയിലെ ക്യാപസില്‍ തന്നെ ഡ്രൈവര്‍ലെസ് ബസിന്റെ പരീക്ഷണയോട്ടം നടത്താനാണ് വോള്‍വോയുടെ പദ്ധതി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസ് പുറത്തിറക്കി. സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് ഡ്രൈവര്‍ലെസ് ഇലക്ട്രിക് ബസ് നിര്‍മിച്ചിരിക്കുന്നത്. വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടത്താനുള്ള ഒരുക്കത്തിലാണ് വോള്‍വോ. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വോള്‍വോയുടെ ഈ ഉദ്യമം. ആദ്യഘട്ടത്തില്‍ നന്‍യാംഗ് യൂണിവേഴ്‌സിറ്റിയിലെ ക്യാപസില്‍ തന്നെ ഡ്രൈവര്‍ലെസ് ബസിന്റെ പരീക്ഷണയോട്ടം നടത്താനാണ് വോള്‍വോയുടെ പദ്ധതി. ഇതിലെ പോരായ്മകള്‍ പരിഹരിച്ച ശേഷമായിരിക്കും വാഹനം പൊതുനിരത്തില്‍ എത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. 2016-ല്‍ തന്നെ സിംഗപ്പൂരില്‍ ഡ്രൈവര്‍ലെസ് ടാക്‌സികള്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.80 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 12 മീറ്റര്‍ നീളമുള്ള ബസാണ് വോള്‍വോ നിര്‍മിച്ചിരിക്കുന്നത്. ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. Volvo Driverless Electric Bus Unveiled in Singapore