ടൊയോട്ടയുടെ ലെക്‌സസ്

എംജിയുടെ eZS ട്ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍നിന്ന് പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വരുന്നു. ലെക്‌സസ് എല്‍എം എന്ന് പേരിട്ട എംപിവിയുടെ രണ്ടാമത്തെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു. ബോക്‌സി രൂപം ദൃശ്യമാകുന്ന പുറംമോടിയുടെ ഔട്ട്‌ലൈന്‍ മാത്രമാണ് ടീസറിലുളളത്. ലെക്‌സസിന്റെ തനത് ഗ്രില്ലും ഹെഡ്‌ലൈറ്റും ദൃശ്യമാക്കിയായിരുന്നു നേരത്തെ പുറത്തുവിട്ട ആദ്യ ടീസര്‍. ടീസര്‍ പ്രകാരം ടൊയോട്ട അല്‍ഫാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ലെക്‌സസ് എല്‍എമ്മിന്റെ നിര്‍മാണം. ബോക്‌സി രൂപവും ടൊയോട്ട അല്‍ഫാര്‍ഡിന് സമാനം. നടക്കാനിരിക്കുന്ന 2019 ഷാങ്ഹായ് ഓട്ടോ ഷോയിലാണ് എല്‍എം എപിവി മറനീക്കി പുറത്തിറങ്ങുക. 2020-ഓടെ ചൈനീസ്, തായ്‌വാന്‍ വിപണികളിലാണ് ലെക്‌സസ് എല്‍എം ആദ്യമെത്തുക. പെട്രോള്‍, ഹൈബ്രിഡ് പതിപ്പുകളില്‍ ലക്‌സസ് എല്‍എം അവതരിക്കുമെന്നാണ് സൂചന. അല്‍ഫാര്‍ഡിലെ 3.5 ലിറ്റര്‍ വി 6 എന്‍ജിനിലും 2.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിലും എല്‍എം പുറത്തിറങ്ങുമെന്നാണ് സൂചന. ലെക്‌സസ് ബ്രാന്‍ഡിലെത്തുമ്പോള്‍ അല്‍ഫാര്‍ഡിനെക്കാള്‍ ആഡംബരവും കൂടുതല്‍ ഫീച്ചേഴ്‌സും എല്‍എമ്മിലുണ്ടാകും. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടും. അതേസമയം എല്‍എം എംപിവി ഇന്ത്യയിലെത്താനുള്ള സാധ്യത കുറവാണ്. നിലവില്‍ എല്‍എസ്, ഇഎസ് എന്നീ സെഡാനും എല്‍എക്‌സ്, എന്‍എക്‌സ്, ആര്‍എക്‌സ് എന്നീ എസ്.യു.വിയുമാണ്‌ ലക്‌സസ് നിരയില്‍ ഇന്ത്യയിലുള്ളത്. വൈദ്യുത വാഹന വിപണി പിടിക്കാന്‍ എംജി eZS ഹെക്ടറിന് ശേഷം eZS ഇലക്ട്രിക്ക് എസ്‌യുവിയുമായി ഇന്ത്യയില്‍ കളംനിറയാനുള്ള തയ്യാറെടുപ്പിലാണ് എംജി മോട്ടോര്‍. ഈ വര്‍ഷാവസാനം പുത്തന്‍ എംജി eZS ഇങ്ങെത്തും. ഇന്ത്യയ്ക്ക് പുറമെ യുകെ, ഓസ്‌ട്രേലിയ, ജര്‍മ്മനി, പശ്ചിമേഷ്യന്‍ വിപണികളിലും eZS ഇലക്ട്രിക്ക് എസ്‌യുവിയെ അവതരിപ്പിക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ എംജിക്ക് പദ്ധതിയുണ്ട്. അടുത്തിടെ ബാങ്കോക്ക് മോട്ടോര്‍ ഷോയില്‍ വെച്ചാണ് പുതിയ ഇലക്ട്രിക്ക് എസ്‌യുവിയെ എംജി അനാവരണം ചെയ്തത്. രാജ്യത്തെ വൈദ്യുത വാഹന നിരയ്ക്ക് eZS പുതിയ അളവുകോലുകള്‍ നിശ്ചയിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ മേധാവി രാജീവ് ഛാബ പറഞ്ഞു. വരാനിരിക്കുന്ന വൈദ്യുത മോഡലിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്ററോളം ദൂരമോടാന്‍ എംജി eZS പ്രാപ്തമാണ്.ഹെക്ടറിലേതുപോലെ നവീനമായ കണക്ടിവിറ്റി ഫീച്ചറുകള്‍ eZS ഉം അവകാശപ്പെടുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഹ്യുണ്ടായി ക്രെറ്റയോളം വലുപ്പം എംജി eZS കുറിക്കും. ഇതേസമയം ഇന്ത്യന്‍ വിപണിയില്‍ മോഡലിന് എതിരാളികളില്ലാതാനും. ഹ്യുണ്ടായി കൊണ്ടുവരാനിരിക്കുന്ന കോന ഇവിയാണ് എംജിയ്ക്ക് അല്‍പ്പമെങ്കിലും ഭീഷണി മുഴക്കുക. എംജിയില്‍ നിന്നും ആദ്യമെത്തുന്ന ഹെക്ടര്‍ എസ്‌യുവി, ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളുമായി മത്സരിക്കും. ഇന്റര്‍നെറ്റ് കാറെന്നാണ് (കണക്ടഡ് കാര്‍) ഹെക്ടറിനെ എംജി വിശേഷിപ്പിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്. ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു. തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി റെസ്പോണ്‍സ് തുടങ്ങി ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി ആധുനിക സേവനങ്ങള്‍ ഹെക്ടറിലുണ്ട്. പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്‌യുവിയില്‍ ഒരുങ്ങും. ശ്രേണിയിലെ ഏറ്റവും വലിയ പാനരോമിക് സണ്‍റൂഫായിരിക്കും ഹെക്ടറിലേതെന്ന് കമ്പനി അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഹെക്ടറില്‍ അണിനിരക്കും.