വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക ‘Stop, Sip, Sleep”

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക   'Stop, Sip, Sleep'

അയർലണ്ടിൽ വാഹനം ഓടിക്കുന്നവർക്ക് നൽകുന്ന ജാഗ്രതാ സന്ദേശമാണ്  'Stop, Sip, Sleep'. 'വണ്ടി നിർത്തൂ , കാപ്പി നുകരൂ, ഉറങ്ങൂ' അയർലണ്ടിലുള്ള റോഡ് സേഫ്റ്റി അതോറിട്ടി FM റേഡിയോ, TV വഴിയൊക്കെ സ്ഥിരമായി പരസ്യപ്രസ്താവന നടത്തുന്നതാണ് ഈ സന്ദേശം.  ക്ഷീണം തോന്നുകയോ, ഉറക്കം വരുകയോ  ചെയ്താൽ വാഹനം സുരക്ഷിതമായി ഒരു സ്ഥലത്തു നിർത്തുക (Stop). ദൂര യാത്രകളിൽ  ഒരു ഫ്ലാസ്കിൽ  ചൂടു കാപ്പിയോ, ചായയോ കരുത്തി അത്  കുടിക്കാം (Sip). വേണമെങ്കിൽ  15 മിനിട്ട് ഉറങ്ങാം (Sleep). കൂടെ ഡ്രൈവർ  ഉണ്ടെങ്കിൽ  അവരോട് 'Stop, Sip, Sleep' എന്താണ് എന്ന് പറഞ്ഞു കൊടുക്കാം . ദൂരെ യാത്രകളിൽ  ഒരു മന്ത്രം പോലെ ഓർക്കേണ്ടതാണ് 'Stop, Sip, Sleep' എന്നത്.അമിത വേഗതയ്ക്കെതിരെ ബോധവല്ക്കരണവുമായി  നാഷണൽ സ്ലോ ഡൌണ്‍ ഡേ' യും ആചരിക്കുന്നുണ്ട് .  ഇന്ന് ഇത്തരത്തിൽ  നിരവധി പരിപാടികൾ അയർലണ്ടിൽ  സംഘടിപ്പിക്കുന്നുണ്ട് .റോഡ്‌ അപകടങ്ങളിൽ ജീവിതവും മരണവും വേഗതയെ ആശ്രയിച്ചിരിക്കുമെന്ന് റോഡ്‌ സുരക്ഷാ വിഭാഗത്തിന്റെ പി.ആർ.ഓ ബ്രയൻ ഫാരെൽ അഭിപ്രായപ്പെട്ടു. 60 കിലോമീറ്റർ വേഗതയിൽ ഇടിച്ചാൽ പത്തിൽ ഒൻപതു പേരും കൊല്ലപ്പെടും. വേഗത 50 കിലോമീറ്റർ ആയാൽ പത്തിൽ പകുതി പേരും രക്ഷപെടാൻ സധ്യ ഉണ്ടാവും.മാധ്യമങ്ങളിലൂടെ പരമാവധി വേഗത കുറയ്ക്കാൻ അഭ്യർത്ഥിക്കുന്നുണ്ട് .റോഡപകടമരണങ്ങളിൽ 20 ശതമാനത്തോളം (അഞ്ചില്‍ ഒന്ന്) Driver fatigue (ആലസ്യം/ഉറക്കം)  ആണ് കാരണം എന്ന്  പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .രാത്രിയായാലും പകലായാലും ഒരു ദൂരെ യാത്രക്കായി തയ്യാറാകുമ്പോൾ  ഇടക്ക് ഉറക്കം വരുകയോ ക്ഷീണം തോന്നുകയോ ആണെങ്കിൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടോ . കൂടെ ഡ്രൈവര്‍ ഉണ്ടെങ്കിൽ തന്നെ  അദ്ദേഹം എങ്ങിനെയാണ് ഉറങ്ങുന്നതെന്നും അധികമാരും ചിന്തിക്കാറില്ല .ഇത്തരം അവസരങ്ങളിൽ നമ്മുടെ ജീവന്‍ ഡ്രൈവറുടെ കൈകളില്‍ ആണ്. അതുകൊണ്ട് തന്നേ അദ്ദേഹം നന്നായി ഉറങ്ങേണ്ടത് നിങ്ങളുടെയും കൂടി ആവശ്യമാണ് .വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്ബോള്‍ ഉറക്കം വരുന്നത് ഡ്രൈവര്‍ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകും . എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ പോലും ഈ പ്രശ്നത്തെ നേരിടാന്‍ വലിയ പ്രയാസമാണെന്നും പരമാവധി രാത്രി യാത്രകള്‍ ഒഴിവാക്കേണ്ടതും ആവശ്യമാണ് . രാത്രി നടക്കുന്ന പല അപകടങ്ങള്‍ക്കും കാരണം ഇത്തരത്തില്‍ ഡ്രൈവറുടെ ഉറക്കം തന്നെയാണെന്നും, അതിനാല്‍ ഉറക്കം വരുന്നു എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിര്‍ത്തി വെക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.ഉറക്കംതൂങ്ങുന്ന ഡ്രൈവര്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം എന്നും  വ്യക്തമാക്കുന്നുണ്ട്. രാതികാല യാത്രാവേളയില്‍ ഡ്രൈവര്‍മാര്‍ അല്‍പ്പനേരം വിശ്രമിക്കുന്നത് മൂലം യാത്ര വൈകിയേക്കാം പക്ഷേ അത് നിങ്ങളുടെ ആയുസ് വര്‍ധിപ്പിക്കും എന്നോര്‍ക്കുന്നത് നന്നായിരിക്കും . കഴിവതും രാത്രി ഉള്ളതും അതി രാവിലെ ഉള്ള യാത്രകലും പരമാവധി ഒഴിവാക്കുക. ഉറക്കം മൂലം ഉണ്ടായ കൂടുതല്‍ വാഹന അപകടങ്ങളും രാത്രി രണ്ടു മണിക്കു ശേഷവും, രാവിലെ ആറു മണിക്ക് മുന്‍പും ആണെന്നാണ് പല പഠനങ്ങളിലും പറഞ്ഞിരിക്കുന്നത്.കഴിവതും യാത്ര ചെയ്യുന്നതിന്  മുൻപ് രാത്രി കുറഞ്ഞത്  അഞ്ചു മണിക്കൂർ എങ്കിലും ഉറങ്ങുക .തുടർച്ചയായി  ഡ്രൈവ് ചെയ്യുന്ന സമയത്ത് കൃത്യമായി ഓരോ രണ്ടു മണിക്കൂറിലും പതിനഞ്ചു മിനിറ്റ് വിശ്രമിക്കണം. .രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഇത്തരത്തിൽ‍ ഡ്രൈവറുടെ ഉറക്കം തന്നെയാകാം.പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്.ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കിൽ‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.ആവശ്യമുണ്ടെങ്കിൽ ഡ്രൈവിംഗിൽ സഹായിക്കാനും ഇവർ‍ക്ക് കഴിയും.കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത്‌ രാത്രിയിലാണ്‌. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്.വാഹനം ഓടിക്കുമ്പോൾ‍ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക. ഒരു  നിമിഷം കണ്ണടച്ചാൽ മതി അപകടം ക്ഷണിച്ചു വരുത്താൻ  അതുകൊണ്ട് തന്നെ  ഡ്രൈവ് ചെയുമ്പോൾ നമുക്കും ഓർക്കാം   'Stop, Sip, Sleep' . Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/