യമഹയ്ക്ക് ഭീഷണി മുഴക്കി സുസുക്കി, ജിക്‌സര്‍ 250

യമഹയ്ക്ക് ഭീഷണി മുഴക്കി സുസുക്കി, ജിക്‌സര്‍ 250 ജൂണില്‍ ഏകദേശം ഒന്നര ലക്ഷം രൂപ വരെ വിലനിലവാരം ജിക്സര്‍ 250 -യ്ക്ക് കരുതാം നെയ്ക്കഡ് ബൈക്ക് വിപണിയില്‍ തരംഗം സൃഷ്ടിച്ചാണ് സുസുക്കി ജിക്‌സര്‍ വില്‍പ്പനയ്ക്കു വന്നത്. പ്രധാനമായും ജിക്‌സര്‍ നിരയെ ആശ്രയിച്ചാണ് സുസുക്കിയുടെ ബൈക്ക് വില്‍പ്പന, അടുത്തവര്‍ഷം ജൂണില്‍ പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും.നിലവില്‍ പ്രാരംഭ ബൈക്ക് ശ്രേണിയില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മോഡല്‍ സുസുക്കിയ്ക്കില്ല. പുതിയ ജിക്‌സര്‍ 250 ഈ പരാതി പരിഹരിക്കും. ആദ്യം നെയ്ക്കഡ് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനാണ് സുസുക്കിയുടെ ആലോചന. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 -യ്ക്ക് കമ്ബനി നല്‍കുക.22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്.. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി. ഏകദേശം ഒന്നര ലക്ഷം രൂപ വരെ വിലനിലവാരം ജിക്സര്‍ 250 -യ്ക്ക് കരുതാം.