രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടറുമായി സുസൂക്കി

രാജ്യത്തെ ആദ്യ മാക്‌സി സ്‌കൂട്ടര്‍ എന്ന വിശേഷണവുമായാണ് ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 ജൂലൈ 19 ന് വിപണിയിലെത്തുക. സ്‌കൂട്ടര്‍ നിര്‍വചനങ്ങളെ മാറ്റിമറിക്കാന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സ്റ്റെപ് അപ് ഘടന പിന്തുടരുന്ന സീറ്റുകള്‍ വിശാലമാണ്. നേര്‍ത്ത ശൈലിയിലുള്ള സ്‌റ്റൈലിഷ് ടെയില്‍ലൈറ്റും ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ ഉണ്ടാകും. സ്‌കൂട്ടറിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ജിക്സര്‍ ശ്രേണിയില്‍ നിന്നും വരുന്നതാണ്. മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വേറിട്ടു നില്‍ക്കാന്‍ എക്സ്ഹോസ്റ്റ് മഫ്ളര്‍ ശൈലിയും ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ സഹായിക്കും. മുന്‍ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്. 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ട്യൂബ്‌ലെസ് ടയറുകള്‍, മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും. സുസൂക്കി നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആക്സസ് 125 -ഉം ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. എന്നാല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ കരുത്തുത്പാദനം സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല. 8.5 bhp കരത്തും 10.2 Nm torque ഉം എഞ്ചിനില്‍ പ്രതീക്ഷിക്കാം.