എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ , കോണ്‍ടിനന്റല്‍ മോഡലുകള്‍ എത്തുന്നു

ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ സെപ്തംബര്‍ അവസാനവാരം റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്. മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും.നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ്