റോയല്‍ എന്‍ഫീല്‍ഡിന്റെ - കെ.എക്‌സ്

പ്യൂഷെ ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബോബര്‍ ഗണത്തില്‍ പെടുന്നതാണ് 'കെ.എക്‌സ്' 50 സിസി റഗുലര്‍ ലുഡിക്‌സിന്റെ അതേ മാതൃകയിലാണ് ഇലക്ട്രിക് വകഭേദവും എത്തുന്നത് ബാങ്കോക്ക് മോട്ടോര്‍ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച കണ്‍സെപ്റ്റാണ് 'കെ.എക്‌സ്.' തായ്ലാന്‍ഡിലെ പുതിയ നിര്‍മാണശാല പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനി ഈ യമണ്ടന്‍ ബൈക്കിനെ അവതരിപ്പിച്ചത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലായിരുന്നു ആദ്യമായി കെ.എക്‌സ് കണ്‍സെപ്റ്റ് കൊണ്ടുവന്നത്. ബോബര്‍ ഗണത്തില്‍ പെടുന്നതാണിത്. ഇന്ത്യയിലും ബ്രിട്ടണിലുമായാണ് വാഹനത്തിന്റെ നിര്‍മാണം നടന്നത്‌.ആറുമാസം കൊണ്ടായിരുന്നു നിര്‍മാണം. 1938-ല്‍ വില്‍പ്പനയിലുണ്ടായിരുന്ന 'കെ.എക്‌സ്. ബുള്ളറ്റ്' ആണ് പുതിയ കണ്‍സെപ്റ്റിന് പ്രചോദനം. 1140 സി.സി. വി ട്വിന്‍ എന്‍ജിനുമായി കുതിച്ച 1938 മോഡല്‍ 'കെ.എക്‌സ്. ബുള്ളറ്റ്' ഒരുകാലത്തെ യുവതയുടെ സ്വപ്നമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഐതിഹാസിക രൂപത്തെ ഓര്‍മ്മപ്പെടുത്തി കെഎക്‌സ് തിരിച്ചെത്തുമ്പോള്‍ 836 സി.സി. വി ട്വിന്‍ എന്‍ജിനായി മാറി. എന്‍ജിനെ തണുപ്പിക്കാന്‍ ഓയില്‍ കൂളിങ് സംവിധാനമാണ്. വലിപ്പവും ശേഷിയും കണക്കിലെടുത്ത് ഏകദേശം 90 ബി.എച്ച്.പി. കരുത്തുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ആറ് സ്പീഡാണ് മോഡലിലെ ഗിയര്‍ബോക്‌സ്.താഴ്ന്നിറങ്ങുന്ന ബോബര്‍ ശൈലിയാണ് വണ്ടിക്ക്. മുന്നില്‍ വട്ടത്തിലുള്ള ഹെഡ്ലാമ്പ്, ഡേടൈം റണ്ണിങ് ലൈറ്റുകളും ഇതില്‍ത്തന്നെ. അലുമിനീയം നിര്‍മിത ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍, ഇരട്ട എക്‌സ്ഹോസ്റ്റ് കുഴലുകള്‍, തുകല്‍ പൊതിഞ്ഞ സീറ്റ്, ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പ്... എന്നിങ്ങനെ പോകുന്നു. സ്വിങ് ആം ഒരുഭാഗത്ത് മാത്രമേയുള്ളു. പിറകില്‍ മോണോ ഷോക്ക് യൂണിറ്റ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യും. ബോബര്‍ മോഡലുകളില്‍ തുടരുന്ന വട്ടത്തിലുള്ള വലിയ ക്ലാസിക് കണ്‍സോളാണ്. പക്ഷേ, അനലോഗ് യൂണിറ്റല്ല കണ്‍സോള്‍, പൂര്‍ണ ഡിജിറ്റല്‍ ഡിസ്പ്ലെ തത്സ്ഥാനത്ത് ഇടംപിടിക്കുന്നു. ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ കണ്‍സോള്‍ വ്യക്തമാക്കും. ട്രിപ്പ് മീറ്ററിന്റെയും ചിത്രം ഇതുതന്നെ.ആധുനിക സൗകര്യങ്ങള്‍ക്ക് യാതൊരു കുറവും ഈ ബൈക്കിലില്ല. ജി.പിഎ.സ്, ബ്ലൂ ടൂത്ത്, ഹോട്ട്സ്‌പോട്ട് ഉള്‍പ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ലഭ്യം. റെട്രോ മോഡേണ്‍ തത്ത്വങ്ങളുടെ ഒത്തുച്ചേരല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളിന്റെ പ്രായോഗികത വര്‍ധിപ്പിക്കുന്നു. കണ്‍സോള്‍ ഡിസ്പ്ലെ നിയന്ത്രിക്കാന്‍ ഇടത് ഹാന്‍ഡില്‍ബാറില്‍ പ്രത്യേക സ്വിച്ചുകളും കമ്പനി നല്‍കിയിട്ടുണ്ട്.രണ്ട് മുതല്‍ അഞ്ച് വര്‍ഷംവരെ എടുക്കും റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് കണ്‍സെപ്റ്റ് യാഥാര്‍ഥ്യമാവാന്‍. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷെയുടെ ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലേക്കെത്തുന്നു. കമ്പനി ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. പുണെയില്‍ പരീക്ഷയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 സിസി റഗുലര്‍ ലുഡിക്‌സിന്റെ അതേ മാതൃകയിലാണ് ഇലക്ട്രിക് വകഭേദവും എത്തുന്നത്. വണ്‍, സ്‌നേക്ക്, ബ്ലാസ്റ്റര്‍ ആര്‍എസ് 12 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട് ഈ ലൈറ്റ്‌വെയ്റ്റ് സ്‌കൂട്ടറിന്. 84 കിലോഗ്രാം മാത്രമാണ്‌ സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ വളരെ ചെറിയ സ്‌കൂട്ടറായ ലുഡിക്‌സിനെ സര്‍ക്കുലര്‍ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സ്‌പോക്ക് അലോയ് വീല്‍ എന്നിവ വേറിട്ടതാക്കുന്നു. ഒറ്റചാര്‍ജില്‍ 50 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും. മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി ആവശ്യാനുസരണം എടുത്തും മാറ്റാം. ഒമ്പത് കിലോഗ്രാം ഭാരം വരും ഈ ബാറ്ററിക്ക്. മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും 2015-ല്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. അതേസമയം ലുഡിക്‌സ് ഇന്ത്യയിലെത്തുന്ന കാര്യം കമ്പനി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. royal enfield k x concept model; e ludix electric scooter