പുത്തൻ വാഹനവുമായി റെനോ

വീണ്ടും പരിഷ്‍കാരിയായി ഇന്നോവ ട്രൈബര്‍ എന്ന പേരില്‍ പുത്തന്‍ സെവന്‍ സീറ്റര്‍ എംപിവിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ക്വിഡിനെ അടിസ്ഥാനമാക്കി സിഎംഎഫ്–എ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ എന്നിവ വാഹനത്തിലുണ്ട്. റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. ക്വിഡിൽ ഉപയോഗിക്കുന്ന 1 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുമാവും ട്രൈബറിൽ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം രണ്ടാം പകുതിയോടെ ട്രൈബര്‍ ഇന്ത്യയിലെത്തിയേക്കുമെന്നും അഞ്ച് ലക്ഷം മുതലാവും വാഹനത്തിന്‍റെ വിലയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയും എസ്‍യുവി ഫോര്‍ച്യൂണറും പരിഷ്‍കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരു മോഡലുകളുടെയും സാങ്കേതികവിഭാഗങ്ങളില്‍ മാറ്റമൊന്നുമില്ല. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയാണ് ഇന്നോവയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാവുന്നത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്‌സ് എം ടി, സെഡ്എക്‌സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും. ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയിലെത്തിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്.രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍. 2. ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍. മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ അവതരിപ്പിക്കുന്നത്. പെര്‍ഫറോറ്റഡ് സീറ്റ്, ഓഡിയോ സംവിധാനത്തിനൊപ്പം ഗുണമേന്മയേറിയ സ്പീക്കര്‍, ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ് തുടങ്ങിയവയാണ് ഫോര്‍ച്യൂണറിലെ മാറ്റങ്ങള്‍. ഫോര്‍വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള ഫോര്‍ച്യൂണറിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങള്‍ കമൊയ്‌സ് ഇന്റീരിയര്‍ ഷെയ്ഡിലും വില്‍പ്പനയ്‌ക്കെത്തും. നിലവിലുള്ള ഡാര്‍ക്ക് ബ്രൗണ്‍ അകത്തളം തുടരും. ടു വീല്‍ ഡ്രൈവ് ഫോര്‍ച്യൂണറിന്റെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനൊപ്പവും ഈ പുതിയ ഇന്റീരിയര്‍ ഷെയ്ഡ് ലഭ്യമാവും. പക്ഷേ അകത്തളത്തിലെ പുതുനിറത്തിനപ്പുറമുള്ള മാറ്റമൊന്നും ഈ പതിപ്പിലുണ്ടാവില്ല. അതുപോലെ ടു വീല്‍ഡ്രൈവ് ഫോര്‍ച്യൂണറിന്റെ പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തിലും മാറ്റമൊന്നുമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നോവയിലും ഫോര്‍ച്യൂണറിലും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് 2018 സെപ്‍തംബറില്‍ അവതരിപ്പിച്ചിരുന്നു. ഫീച്ചറുകള്‍ കൂട്ടിയതിനൊപ്പം മോഡലുകളുടെ വിലയും അന്ന് ഉയര്‍ത്തിയിരുന്നു. ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയും ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്പോര്‍ടിന് 44,000 രൂപയും ഫോര്‍ച്യൂണറിന് 58,000 രൂപമായിരുന്നു അന്ന് കൂട്ടിയത്.