അവിശ്വസിനീയം ഈ വിലക്കുറവ്

25.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയിലെത്തിയ പോളോ GTI വില ഏകദേശം ആറ് ലക്ഷത്തിനടുത്ത് കുറച്ചാണ് ഫോക്‌സ്‌വാഗണ്‍ വിറ്റഴിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹാച്ച്ബാക്ക് പോളോ GTI-യുടെ 99 മോഡലുകളാണ് കമ്പനി ഇങ്ങോട്ടെത്തിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര സ്വാധീനം വിപണിയിലുണ്ടാക്കാന്‍ GTI-ക്ക് സാധിച്ചിരുന്നില്ല. ഇതിനാലാണ് ഇത്ര വലിയ ഓഫര്‍ നല്‍കി സ്റ്റോക്ക് വിറ്റഴിക്കാന്‍ കമ്പനിയുടെ നീക്കമെന്നാണ് വിവരം.