നോട്ട് ഇ-പവര്‍ ഇന്ത്യയിലേക്ക്

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് .1198 സിസി പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങിയ ഇലക്ട്രിക് ഹാച്ച്ബാക്കാണ് നോട്ട് ഇ-പവര്‍.മറ്റ് ഇലക്ട്രിക് കാറുകളെ പോലെ ഫിക്‌സ്ഡ് ചാര്‍ജ്ജിംഗ് സോക്കറ്റ്, നിസാന്റെ നോട്ട് ഇ-പവറിന് ആവശ്യമില്ല. 2016 ല്‍ ജപ്പാനില്‍ വെച്ചാണ് നോട്ട് ഇ-പവറിനെ നിസാന്‍ ആദ്യമായി കാഴ്ചവെച്ചത്.