റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ

ഇന്ത്യന്‍  നിരത്തില്‍  റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം തകര്‍ക്കാന്‍ കൈനറ്റിക് മോട്ടോറോയലെ. റോയല്‍ എന്‍ഫീല്‍ഡ് കൈയടക്കി വെച്ചിരിക്കുന്ന ബൈക്കുകളുടെ ശ്രേണിയില്‍ പുതിയ മോഡലുകള്‍അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോറോയലെ.രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി.നിലവില്‍ എംവി അഗസ്ത, നോര്‍ടോണ്‍, എസ് ഡബ്ല്യു എം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മാത്രം നിരത്തിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ ഈ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് 
മോട്ടോറോയലെ. നിലവില്‍ മോട്ടോറോയലെ ബൈക്കുകള്‍ അഹമദ്‌നഗറിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ.