മഹീന്ദ്രയുടെ ഇലക്ട്രിക്ക് കുഞ്ഞൻ e-KUV100 പുത്തന്‍ ഡസ്റ്ററുമായി റെനോ

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കെയുവി-100 ഇലക്ട്രിക് ആറ് മാസത്തിനുള്ളില്‍ നിരത്തിലെത്തും ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഡസ്റ്റര്‍ ഇന്ത്യയിലെത്തുക മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്‌യുവിയായ കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പ് e-KUV100 നിരത്തിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മഹീന്ദ്രയ്ക്കാണ്. ഇ-വെറിറ്റോ, E2O എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്‌യുവിയായ കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പ് e-KUV100 നിരത്തിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കെയുവി-100 ഇലക്ട്രിക് ആറ് മാസത്തിനുള്ളില്‍ നിരത്തിലെത്തുമെന്ന് മഹീന്ദ്രയുടെ മേധാവി ജനീവ മോട്ടോര്‍ ഷോയില്‍ ഉറപ്പുനല്‍കിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌മോള്‍ എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി-100-നെയാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നത്. രൂപത്തിലും ഡിസൈനിലും മാറ്റമില്ലാതെ എന്‍ജിനില്‍ മാത്രം മാറ്റമൊരുക്കിയാണ് ഈ വാഹനം നിരത്തിലെത്തിക്കുന്നത്. 30kW മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററി പാക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കെയുവിക്ക് സാധിക്കും. ഒരു മണിക്കുറില്‍ ബാറ്ററി ഏകദേശം 80 ശതമാനത്തോടളം ചാര്‍ജ് ചെയ്യാം. e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്നോസ്റ്റിക്സ്, കാബിന്‍ പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക് കെയുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് എസ്‌യുവിയായ XUV-300 ആയിരിക്കും മഹീന്ദ്രയുടെ അടുത്ത ഇലക്ട്രിക് വാഹനമെന്ന് മഹീന്ദ്ര മേധാവി പവന്‍ ഗോയാങ്കെ അറിയിച്ചു. മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളുടെയും ഇലക്ട്രിക് പതിപ്പ് ഭാവിയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. റെനോയുടെ പുതിയ ഡസ്റ്ററിനായി ഇന്ത്യന്‍ വിപണി കാത്തിരിക്കുകയാണ്. വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പ് പുതിയ എസ്‌യുവിയുടെ പരീക്ഷണ ഓട്ടത്തിലാണ് ഈ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരീക്ഷണ ഓട്ടത്തിലേര്‍പ്പെട്ട പുതിയ റെനോ ഡസ്റ്റര്‍ എസ്‌യുവിയെ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. ചിത്രത്തിലെ പുതിയ ഡസ്റ്ററിന്റെ ഹെഡ്‌ലാമ്പുകള്‍ വിളിച്ചോതും എസ്‌യുവിയുടെ ഡിസൈന്‍ ഭാവം. ഇതിനകം തന്നെ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയ പുതിയ റെനോ ഡസ്റ്റര്‍ എസ്‌യുവി, ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്നതേയുള്ളൂ. ഡസ്റ്ററിന്റെ ജനപ്രീതിയില്‍ അടുത്തിടെ ഇടിവ് സംഭവിച്ചിരുന്നു. നിലവില്‍ വില്‍പ്പന കണക്കുകളിലും തുടര്‍ച്ചയായ താഴ്ച്ചയാണ് ഡസ്റ്ററിന് സംഭവിക്കുന്നത്. ഈ പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും പുത്തന്‍ ഡസ്റ്റര്‍ ഉടന്‍ വില്‍പ്പനയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 അവസാനത്തോടെയായിരിക്കും ഈ എസ്‌യുവിയെ റെനോ വില്‍പ്പനയ്‌ക്കെത്തിക്കുക. വരാനിരിക്കുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പുതിയ ഡസ്റ്റര്‍ എത്തുക. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമല്ല കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലായാണ് പുതിയ ഡസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ കാല്‍നട യാത്രക്കാരെ കാറിടിച്ചാലും കാര്യമായ പരിക്കുകളൊന്നും ഏല്‍ക്കാതിരിക്കാന്‍ എഞ്ചിനും ബോണറ്റും തമ്മില്‍ നിശ്ചിത അകലം കമ്പനി പാലിച്ചിട്ടുണ്ട്. എസ്‌യുവിയ്ക്ക് വലിയ ബോണറ്റ് ലൈനുള്ളതായി ചിത്രങ്ങളില്‍ വ്യക്തമാണ്. പുത്തന്‍ ബമ്പറും പരിഷ്‌ക്കരിച്ച ഗ്രില്ലും വരാനിരിക്കുന്ന ഡസ്റ്ററിലെ പ്രധാന മാറ്റങ്ങളാണ്. നിലവിലെ ഹെഡ്‌ലാമ്പുകള്‍ മാറ്റി എല്‍ഇഡി ഡിആര്‍എല്ലുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ ഡസ്റ്ററില്‍ കമ്പനി സ്ഥാപിച്ചിട്ടുള്ളത്. മുമ്പ് വിപണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു ഡസ്റ്റര്‍. എന്നാല്‍, ശ്രേണിയിലെ കടുത്ത മത്സരം ഡസ്റ്ററിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചു. സണ്‍റൂഫും ആധുനിക ഫീച്ചറുകളുമായിട്ടായി പുതിയ ഡസ്റ്ററെത്തുമെന്നാണ് പ്രതീക്ഷ. പുതിയ റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍, പരിഷ്‌ക്കരിച്ച ടെയില്‍ ലാമ്പുകളും ബോഡി പാനലുകളും എന്നിവയെല്ലാമാണ് പുതിയ റെനോ ഡസ്റ്ററിലെ പ്രധാന മാറ്റങ്ങള്‍. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഡസ്റ്റര്‍ ഇന്ത്യയിലെത്തുക. ഇതിനാല്‍ത്തന്നെ ഇവ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റിര്‍ ഡീസല്‍ പതിപ്പുകളിലായിരിക്കും ഡസ്റ്റര്‍ ഒരുങ്ങുന്നത്. പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ പതിപ്പില്‍ ആറ് സ്പീഡും. പുതിയ ഡസ്റ്ററിന്റെ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ AMT ഗിയര്‍ബോക്‌സും പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍ CVT ഗിയര്‍ബോക്‌സും നിര്‍മ്മാതാക്കള്‍ കൊണ്ട് വരാന്‍ സാധ്യതയുണ്ട്. നിലവില്‍ വിപണിയിലുള്ള ഡസ്റ്ററിന്റെ ഇന്റീരിയര്‍ മികച്ചതല്ലെന്നാണ് പറയപ്പെടുന്നത്. ഈ കുറവ് പുതിയ ഡസ്റ്ററില്‍ കമ്പനി നികത്തുമെന്നാണ് പ്രതീക്ഷ. ഡാഷ്‌ബോര്‍ഡിലും ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തിലും റെനോ മാറ്റങ്ങള്‍ നടത്തിയേക്കാം. പ്രീമിയം പ്രതീതിയുണര്‍ത്തുന്ന പോലെ സീറ്റുകള്‍ പരിഷ്‌ക്കരിക്കാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ഡസ്റ്ററായിരിക്കില്ല ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയെന്നത് മാത്രം ഒരു പോരായ്മയായി തുടരും.