കിയയുടെ സീഡ് കാര്‍ ഇന്ത്യയിലേക്ക്

കിയയുടെ സീഡ് കാര്‍ ഇന്ത്യയിലേക്ക്

2019 പകുതിയോടെ സീഡ്  ഇന്ത്യന്‍ നിരത്തിലിറങ്ങും


സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ സീഡ് കാര്‍ ഇന്ത്യയിലേക്ക്  നിരത്തിലെത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2019 പകുതിയോടെ ഇന്ത്യന്‍ നിരത്തില്‍ കിയയുടെ വാഹനം ഓടിത്തുടങ്ങും. പ്രാഥമിക ഘട്ടത്തില്‍ രണ്ട് വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്ന കിയ 2020-ഓടെ വാഹന ശ്രേണി വിപുലമാക്കും.ഇന്ത്യന്‍ നിരത്തില്‍ ഏറെ സ്വാധീനം സൃഷ്ടിക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് വിദേശ നിരത്തുകളില്‍ സജീവനമായ സീഡ് എന്ന മോഡല്‍ എത്തിക്കാനാണ് കിയ ഉദ്യേശിക്കുന്നതെന്ന് കിയയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി വൂക് വാങ് അറിയിച്ചു.ജിടി കാര്‍ വിഭാഗത്തിലായിരിക്കും സീഡ് ഇന്ത്യയില്‍ എത്തുക. വിദേശത്ത് ഇറക്കുന്ന സീഡിന് 4.3 മീറ്റര്‍ നീളമാണുള്ളത്. ഇത് ഇന്ത്യയില്‍ ചെറുകാര്‍ വിഭാഗത്തില്‍ ഇറക്കാന്‍ സാധിക്കില്ല. അതിനാലാണ് ജിടി വിഭാഗത്തില്‍ ഇറക്കുന്നത്.കിയയുടെ സീഡ് സ്റ്റൈലിനും ഒട്ടും പിന്നിലല്ല. റെഡ് ആന്‍ഡ് ബ്ലാക്ക് ഡുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് സീഡ് പുറത്തിറക്കുന്നത്. സ്‌പോര്‍ട്ടി ബമ്പറുകള്‍, 17 ഇഞ്ച് അലോയി എന്നിവയാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.140 എച്ച്പി പവര്‍ നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 136 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സീഡിന് കരുത്ത് പകരുന്നത്.ആഡംബര കാറുകള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്.