വില്‍പ്പനയില്‍ അഞ്ച് ലക്ഷം പിന്നിട്ട് ക്രെറ്റ പുതിയ ജീപ്പ് കോമ്പസ് S

2015-ലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത് പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് കോമ്പസ് S സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷത ഇന്ത്യന്‍ നിരത്തുകളിലെ കോംപാക്ട് എസ്‌യുവികളില്‍ കരുത്തനായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് മറ്റൊരു നേട്ടം കൂടി. അവതരിപ്പിച്ച് നാല് വര്‍ഷം പിന്നിടുമ്പോഴേക്കും അഞ്ച് ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയാണ് ക്രെറ്റ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. 2015-ലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. നാല് വര്‍ഷം പിന്നിടുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകളില്‍ 3.70 ലക്ഷം യൂണിറ്റും വിദേശത്ത് 1.40 ലക്ഷം യൂണിറ്റും ക്രെറ്റയാണ് എത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ പ്രതിമാസം ശരാശരി 10,000 ക്രെറ്റ എത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. 2015-ല്‍ അവതരിപ്പിച്ച ക്രെറ്റ 2018 മുഖം മിനുക്കലിലൂടെ ഏറെ സ്റ്റൈലിഷായിരുന്നു. 2019-ല്‍ ഒരു വേരിയന്റ് കൂടി അവതരിപ്പിച്ച് നിര വലുതാക്കാനും ക്രെറ്റയ്ക്കായി. ഇന്ത്യന്‍ നിരത്തുകളിലെ പ്രീമിയം വാഹനങ്ങളില്‍ നല്‍കുന്ന ഫീച്ചറുകള്‍ പോലും ഉള്‍പ്പെടുത്തിയെത്തുന്നതാണ് ക്രെറ്റയുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. റെനോയുടെ ഡസ്റ്റര്‍ കൈവശപ്പെടുത്തിയിരുന്ന സെഗ്മെന്റിലേക്കാണ് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. സൗകര്യത്തിലും സ്റ്റൈലിലും ഡസ്റ്ററിനോട് മത്സരിക്കാന്‍ കരുത്തനായിരുന്ന ക്രെറ്റ അതിവേഗം നിരത്തിലെ നിറസാന്നിധ്യമാകുകയായിരുന്നു. 9.60 ലക്ഷം മുതല്‍ 15.63 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയുള്ള ഈ വാഹനം റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ ഹാരിയര്‍ എന്നീ വാഹനങ്ങളുമായാണ് ഇപ്പോള്‍ ഏറ്റുമുട്ടുന്നത്. അമേരിക്കൻ നിർമ്മാതാക്കളായ ജീപ്പ് 'S' പതിപ്പുകളെയാണ് ജനീവ മോട്ടോർ ഷോയ്ക്കായി ഒരുക്കി വെച്ചിരിക്കുന്നത്. ജനീവയിലേക്ക് വണ്ടി കയറാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. മാര്‍ച്ച് അഞ്ചിന് 2019 ജനീവ മോട്ടോര്‍ ഷോയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമാവും. ഇത്തവണ കാറുകളുടെ പുതിയ 'S' പതിപ്പുകളെയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് കരുതിവെച്ചിട്ടുള്ളത്. അതായത് കോമ്പസ് S, ചെറോക്കി S, റെനഗേഡ് S എന്നിങ്ങനെ പുത്തന്‍ 'S' നിരയ്ക്ക് കമ്പനി തുടക്കം കുറിക്കും. ഇവര്‍ക്കു പുറമെ ചെറോക്കി ട്രെയില്‍ഹൊക്ക്, കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പുകളെയും ജനീവയില്‍ ജീപ്പ് അനാവരണം ചെയ്യാനിരിക്കുകയാണ്. കൂട്ടത്തില്‍ പുതിയ ജീപ്പ് കോമ്പസ് S പതിപ്പിലേക്കാണ് ഇന്ത്യന്‍ വാഹന പ്രേമികളുടെ ശ്രദ്ധ മുഴുവന്‍. ഏഷ്യയിലും യൂറോപ്പിലും കോമ്പസ് കൈയ്യടക്കുന്ന വിജയം പുതിയ S പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനിക്ക് പ്രചോദനമാവുന്നു. പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് കോമ്പസ് S സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷത. പരിഷ്‌കരിച്ച പുറംമോടിയും ക്യാബിനും നിരയില്‍ മോഡലിനെ വ്യത്യസ്തനാക്കും. ഇരട്ടനിറമാണ് എസ്‌യുവിക്ക്. പേള്‍ വൈറ്റ് ബോഡിയും ബ്ലാക്ക് റൂഫും കോമ്പസ് S -ന് പതിവില്ലാത്ത സ്‌പോര്‍ടി പ്രതീതി നല്‍കും.19 ഇഞ്ച് വലുപ്പമുണ്ട് അലോയ് വീലുകള്‍ക്ക്. അലോയ് ഡിസൈനിന് ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ശൈലിയാണ്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട സീനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ഹൈ ബീം, പവര്‍ ടെയില്‍ഗേറ്റ് എന്നിവയെല്ലാം കോമ്പസ് S പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും. അകത്തളത്തില്‍ കൂടുതല്‍ ആഢംബര കൊണ്ടുവരാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. ടംങ്സ്റ്റണ്‍ സ്റ്റിച്ചിംഗുള്ള ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി എസ്‌യുവിക്ക് പതിവില്ലാത്ത ചാരുത സമര്‍പ്പിക്കും. ഗണ്‍മെറ്റല്‍ ശൈലിയാണ് സെന്റര്‍ കണ്‍സോള്‍ ഉള്‍പ്പെടുന്ന ഡാഷ്‌ബോര്‍ഡിന്. 8.4 ഇഞ്ച് യൂകണക്ട് NAV ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സാറ്റലൈറ്റ് നാവിഗേഷന്‍, ബീറ്റ്‌സ് ഓഡിയോ മുതലായവ അവകാശപ്പെടും. എസ്‌യുവിയിലെ പവര്‍ സീറ്റുകള്‍ എട്ടു വിധത്തില്‍ ക്രമീകരിക്കാനാവും. 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ 2 എഞ്ചിനാണ് കോമ്പസ് S പെട്രോളില്‍ തുടിക്കുക. 140 bhp/230 Nm, 170 bhp/250 Nm എന്നിങ്ങനെ രണ്ടുവിധമുള്ള എഞ്ചിന്‍ ട്യൂണിംഗ് പെട്രോള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. കോമ്പസ് S ഡീസല്‍ നിരയില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ഒരുങ്ങുന്നത് - 1.6 ലിറ്ററും യൂണിറ്റും 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് യൂണിറ്റും. 120 bhp കരുത്തും 320 Nm torque ഉം 1.6 ലിറ്റര്‍ എഞ്ചിന് സൃഷ്ടിക്കാനാവും. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ രണ്ടു ട്യൂണിംഗ് നിലകളാണ് കാഴ്ച്ചവെക്കുക. 140 bhp/350 Nm, 170 bhp/380 Nm കരുത്തുത്പാദനം കുറിക്കുന്ന പതിപ്പുകള്‍ 2.0 ലിറ്റര്‍ കോമ്പസ് S ഡീസലില്‍ അണിനിരക്കും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമായാണ് സ്‌പെഷ്യല്‍ എഡിഷന്‍ ജീപ്പ് കോമ്പസ് S വിപണിയില്‍ അണിനിരക്കുക. ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ മാത്രം മോഡലിനെ പുറത്തിറക്കാനാണ് ജീപ്പിന് പദ്ധതി.