ഹോണ്ട അമേസ് ഇന്ത്യയില്‍

അഞ്ചു നിറങ്ങളില്‍ ആണ് അമേസ് വിപണിയില്‍ അണിനിരക്കുന്നത് രൂപകല്‍പനയില്‍ മുതിര്‍ന്ന സിറ്റിയെ അമേസ് ധാരാളമായി പകര്‍ത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച രൂപവും പുതുമയാര്‍ന്ന ഫീച്ചറുകളുമാണ് പുതിയ അമേസിന്റെ മുഖ്യാകര്‍ഷണം.E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് അമേസില്‍. 5.59 ലക്ഷം രൂപ മുതല്‍ അമേസ് പെട്രോള്‍ പതിപ്പുകളുടെ വില ആരംഭിക്കും. ഡീഡല്‍ പതിപ്പുകള്‍ക്ക് വില 6.69 ലക്ഷം രൂപ മുതലും.നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ അമേസിന്റെ വരവ്. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. അതേസമയം ഡീസല്‍-സിവിടി പതിപ്പില്‍ കരുത്തുത്പാദനം കുറയും.905 കിലോയ്ക്കും 1039 കിലോയ്ക്കും ഇടയിലാണ് രണ്ടാം തലമുറ അമേസുകളുടെ ഭാരം. പഴയ മോഡലിനെ അപേക്ഷിച്ച്‌ 5 mm നീളവും, 15 mm വീതിയും പുതിയ അമേസിന് കൂടുതലുണ്ട്. പുതുക്കിയ 15 ഇഞ്ച് അലോയ് വീലുകളും അമേസില്‍ എടുത്തുപറയണം.മാരുതി ഡിസൈര്‍, ഫോര്‍ഡ് ആസ്‌പൈര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവരോടാണ് വിപണിയില്‍ ഹോണ്ട അമേസ് കൊമ്ബുകോര്‍ക്കുക.