ഹീറോ എക്‌സ്ട്രീം 200R വിപണിയിലേക്ക്

ഹീറോ എക്‌സ്ട്രീം 200R വിപണിയിലേക്ക് ഹീറോയുടെ പുതിയ നെയ്ക്ക്ഡ് സ്ട്രീറ്റ് ബൈക്ക്, എക്‌സ്ട്രീം 200R വിപണിയിലേക്ക് എത്തുന്നു .കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്‌സ്ട്രീം 200R വിപണിയില്‍ എത്തുക. വര്‍ഷാവസാനം മാത്രമെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിനെ മോഡലില്‍ കമ്പനി നല്‍കുകയുള്ളു.ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്‌സ്ട്രീം 200R -ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എഞ്ചിനില്‍ ഉണ്ടാകും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. 88,000 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ഹീറോ എക്‌സ്ട്രീം 200R വിപണിയിലെത്തും. 39.9 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത് . മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും.അഞ്ചു നിറങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്‌ക്കെത്തും. വിപണിയില്‍ യമഹ FZ25, കെടിഎം ഡ്യൂക്ക് 200 എന്നിവരുമായും ഹീറോ എക്‌സ്ട്രീം 200R മത്സരിക്കും.