വരവ് ഒറ്റയ്ക്കല്ല!

ഇക്കോസ്‌പോര്‍ട് എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പ്രകടനക്ഷമതയെ മുന്‍നിര്‍ത്തിയാണ് പുതിയ ടൈറ്റാനിയം എസിന്റെ ഒരുക്കം. അതേസമയം കൂടുതല്‍ പ്രീമിയം ഫീച്ചറുകളും പരിഷ്‌കരിച്ച രൂപവുമാണ് ഇക്കോസ്‌പോര്‍ട് സിഗ്നച്ചേര്‍ എഡിഷന്റെ ആകര്‍ഷണം.10.40 ലക്ഷം രൂപ മുതലാണ് ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില.പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന് വില, 11.37 ലക്ഷം രൂപ മുതലും. പുതിയ ഇക്കോസ്‌പോര്‍ട് വകഭേദങ്ങളുടെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വകഭേദമാണ് പുതിയ ഇക്കോസ്‌പോര്‍ട് എസിനും സിഗ്നേച്ചര്‍ എഡിഷനും ആധാരം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ രണ്ടു അവതാരങ്ങളും ലഭ്യമാണ്.മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവരോടാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ അങ്കം