എന്‍ഫീല്‍ഡിന് വെല്ലുവിളിയുയര്‍ത്തി ഇംപെരിയാലെ 400

എന്‍ഫീല്‍ഡിന് വെല്ലുവിളിയുയര്‍ത്തി ഇംപെരിയാലെ 400 എന്‍ഫീല്‍ഡിന്റെ വിപണി മോഹിച്ച് ഇംപെരിയാലെയുമായി ബെനലിയും ഇന്ത്യന്‍ വിപണിയിലെക്ക്തുന്നു മഹീന്ദ്ര മോജോയ്ക്കും ബജാജ് ഡോമിനാറിനും പിന്നാലെ എന്‍ഫീല്‍ഡിന്റെ വിപണി മോഹിച്ച് ഇറ്റലിയില്‍ നിന്നും ഇംപെരിയാലെയുമായി ബെനലിയും ഇന്ത്യന്‍ വിപണിയിലെക്ക്തുന്നു റെട്രോ ശൈലി പിന്തുടരുന്ന ബെനലിയുടെ ക്രൂയിസര്‍ ബൈക്കാണ് ഇംപെരിയാലെ 400. ചുവപ്പും കറുപ്പും ഇടകലര്‍ന്നൊരുങ്ങുന്ന മോഡലില്‍ ക്ലാസിക് ഭാവത്തിനാണ് പ്രാതിനിധ്യം.മുന്‍ ടയറിലുള്ള ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്‍ ടയറിലുള്ള ആന്റി - ലോക്ക് ബ്രേക്ക് സംവിധാനവും മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. 200 കിലോ ഭാരമുള്ള ബൈക്കിന് ഇന്ധനശേഷി 12 ലിറ്ററായിരിക്കും . ഇംപെരിയാലെയിലുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ കമ്പനി മഹാവീറുമായുള്ള പങ്കാളിത്തത്തില്‍ ഇംപെരിയാലെ 400 മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരാനാണ് ബെനലിയുടെ പദ്ധതി. രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയായിരിക്കും ബെനലി ഇംപെരിയാലെയ്ക്ക് വില.