ആകെയുള്ളത് 750 ബൈക്കുകള്‍; ഒന്ന് ഇന്ത്യയില്‍; വില 85 ലക്ഷം രൂപ !

വിക്രം ഒബറോയിയാണ് 85 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബിഎംഡബ്ല്യു ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവന്നത് ലോകത്താകെയുള്ളത് 750 ബൈക്കുകള്‍. അതില്‍ ഒന്നു ഇപ്പോള്‍ ഇന്ത്യയിലും. കഴിഞ്ഞ ദിവസം രാജ്യത്തു പറന്നിറങ്ങിയ ബിഎംഡബ്ല്യു HP4 റേസ് ബൈക്കില്‍ അമ്പരന്നു നില്‍ക്കുകയാണ് വാഹന പ്രേമികള്‍. ഒബറോയി ആന്‍ഡ് ട്രൈഡന്റ് ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്‍ വിക്രം ഒബറോയിയാണ് 85 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബിഎംഡബ്ല്യു ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും കരുത്തേറിയ പ്രൊഡക്ഷന്‍ ബൈക്കാണ് HP4 റേസ്. ട്രാക്ക് ബൈക്കായതിനാല്‍ ഹെഡ്‌ലാമ്പോ, ടെയില്‍ലാമ്പോ HP4 റേസിനില്ല. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനുള്ള സംവിധാനവും മോഡലില്‍ കമ്പനി നല്‍കിയിട്ടില്ല. നിലവില്‍ ബിഎംഡബ്ല്യു HP4 റേസിന് റോഡിലിറങ്ങാന്‍ ഇന്ത്യയില്‍ അനുമതിയില്ല. റേസ് ട്രാക്കില്‍ ഓടാന്‍ മാത്രമെ HP4 റേസിന് കഴിയുകയുള്ളു. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത 17 ഇഞ്ച് മുന്‍ പിന്‍ ടയറുകള്‍ ബൈക്കിന്റെ ഭാരത്തെ കാര്യമായി സ്വാധീനിക്കുന്നു. ലിമിറ്റഡ് എഡിഷന്‍ HP4 റേസിന് സ്റ്റാന്‍ഡേര്‍ഡ് HP4 ബൈക്കിനെക്കാളും ഭാരം കുറവാണ്. 171 കിലോയാണ് മോഡലിന്റെ ആകെഭാരം.. 320 mm ബ്രെമ്പോ ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ മുന്നിലും 220 mm ഡിസ്‌ക് പിന്നിലും HP4 റേസിന്റെ വേഗത നിയന്ത്രിക്കും. ബൈക്കിലുള്ള 999 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 215 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സിന്.നിലവില്‍ ബിഎംഡബ്ല്യു HP4 റേസിന് റോഡിലിറങ്ങാന്‍ അനുമതിയില്ല. റേസ് ട്രാക്കില്‍ ഓടാന്‍ മാത്രമെ HP4 റേസിന് ഇന്ത്യയില്‍ കഴിയുകയുള്ളു.