ഇന്നോവ ക്രിസ്റ്റയ്ക്കെതിരെ മഹീന്ദ്ര മറാസോ വരുന്നു

ഇന്നോവ ക്രിസ്റ്റയ്ക്കെതിരെ മഹീന്ദ്ര മറാസോ വരുന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ. ഇന്ത്യന്‍ എംപിവി വിപണി കൈയ്യാളുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ ഉണ്ടാകുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക.മൂന്നു സ്‌പോക്കുള്ള സ്റ്റീയറിംഗില്‍ ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും കാണാം. നീല പശ്ചാത്തലമുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോഡലില്‍. എന്തായാലും ദീപാവലിക്ക് മുമ്പെ മഹീന്ദ്ര മറാസോ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 11 മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും മറാസോയ്ക്ക് വിപണി വില. ഇന്നോവ ക്രിസ്റ്റയ്ക്കെതിരെ മഹീന്ദ്ര മറാസോ വരുന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ. ഇന്ത്യന്‍ എംപിവി വിപണി കൈയ്യാളുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ ഉണ്ടാകുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക.മൂന്നു സ്‌പോക്കുള്ള സ്റ്റീയറിംഗില്‍ ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും കാണാം. നീല പശ്ചാത്തലമുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോഡലില്‍. എന്തായാലും ദീപാവലിക്ക് മുമ്പെ മഹീന്ദ്ര മറാസോ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 11 മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും മറാസോയ്ക്ക് വിപണി വില.