ഇന്ത്യയിലെ  ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കുമായി ഹീറോ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കുമായി ഹീറോ 89,900 രൂപയാണ് പുതിയ എക്‌സ്ട്രീം 200R -ന് വിപണിയില്‍ വില ഹീറോ എക്‌സ്ട്രീം 200R ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 200 സിസി ബൈക്കെന്ന വിശേഷണം വിപണിയില്‍ ഹീറോ എക്‌സ്ട്രീം 200R -ന് മുതല്‍ക്കൂട്ടാകും 89,900 രൂപയാണ് പുതിയ എക്‌സ്ട്രീം 200R -ന് വിപണിയില്‍ വില. അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബൈക്ക് നേരത്തെ തന്നെ വില്‍പനയ്ക്ക് എത്തിയിരുന്നു. ഇനി മുതല്‍ രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതിയ എക്‌സ്ട്രീം 200R വില്‍പനയ്ക്ക് എത്തുമെന്നു ഹീറോ പ്രഖ്യാപിച്ചു. കമ്പനി വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനില്‍ 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സിന്. ബൈക്കില്‍ വിറയല്‍ അനുഭവപ്പെടുന്നത് പരമാവധി കുറയക്കുനതിനായി പ്രത്യേക ബാലന്‍സ് ഷാഫ്റ്റ് കമ്പനി ഉപയോഗിച്ചിട്ടുണ്ട്. 39.9 കിലോമീറ്റര്‍ മൈലേജ് എക്‌സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. 37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണ് എക്‌സ്ട്രീം 200R -ന് മുന്നില്‍. പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 276 mm ഡിസ്‌ക് മുന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണമേകുക. ഒറ്റ ചാനല്‍ എബിഎസ് പിന്തുണ പിന്‍ടയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും. അഞ്ചു നിറങ്ങളില്‍ ഹീറോ എക്‌സ്ട്രീം 200R വില്‍പനയ്‌ക്കെത്തും.