ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 വിപണിയിലേക്ക്

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ മോണ്‍സ്റ്റര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് — ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 വിപണിയിലേക്ക് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരുപിടി മോണ്‍സ്റ്ററുകളെയാണ് ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടുവന്നത്. . നാനൂറു സിസി ശ്രേണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് മോണ്‍സ്റ്റര്‍ 797 - ലക്ഷ്യം വെക്കുന്നത്. പരന്ന ഹാന്‍ഡില്‍ബാര്‍, ട്രെലിസ് ഫ്രെയിം, ഇരുവശങ്ങളുള്ള സ്വിംഗ്ആം എന്നിവ കുഞ്ഞന്‍ മോണ്‍സ്റ്ററിന്റെ രൂപകല്‍പനയില്‍ എടുത്തുപറയണം.മുന്നില്‍ 43 mm കയാബ ഫോര്‍ക്കുകളും പിന്നില്‍ സാക്ക്‌സ് മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന് വേണ്ടി മോണ്‍സ്റ്റര്‍ 797 -ല്‍.803 സിസി എയര്‍ കൂള്‍ഡ്, ഡെസ്‌മൊഡ്യു ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോണ്‍സ്റ്റര്‍ 797 -ല്‍. ഡ്യൂക്കാട്ടി സ്‌ക്രാമ്പ്‌ളറിലും ഇതേ എഞ്ചിനാണ്. യൂറോ IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന് 8,250 rpm ല്‍ 73 bhp കരുത്തും 5,750 rpm ല്‍ 67 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.8.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.ആറു സ്പീഡ് ഗിയര്‍ബോക്‌സ്. ഞൊടിയിടയിലുള്ള ടോര്‍ഖ് ഉത്പാദനം മോണ്‍സ്റ്റര്‍ 797 -ലുള്ള റൈഡിംഗിനെ രസകരമാക്കും.5,000 rpm കടക്കുന്ന പക്ഷം എഞ്ചിന്‍ കരുത്ത് ഇരച്ചെത്തും. 210 കിലോമീറ്ററാണ് പരമാവധി വേഗത. തുറന്ന പാതയില്‍ ഇതു കൈവരിക്കാന്‍ അധികം കഷ്ടപ്പെടേണ്ടതില്ല.