പെണ്‍ മിടുക്കില്‍ ഗേള്‍സ് ഓട്ടോ ക്ലിനിക്...

ഇത് സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ നടത്തുന്ന ഗ്യാരേജ്‌ ലോകത്തിലെ ആദ്യ വനിത ഓട്ടോ റിപ്പയര്‍ ഗ്യാരേജ്.ഒരു വനിതയുടെ ഉടമസ്ഥതയില്‍ വനിതകള്‍ക്കായി നിര്‍മ്മിച്ച സംരഭം.പട്രിക ബാന്‍ക്‌സ് എന്ന പെന്‍സല്‍വാനിയന്‍ സ്വദേശിനിയാണ് ഗേള്‍സ് ഓട്ടോ ക്ലിനിക് എന്ന ഗ്യാരേജിനുടമ.കൂടുതല്‍ വനിതകളെ ഓട്ടോമോട്ടീവ് വ്യവസായത്തിന് പരിചയപ്പെടുത്തുക എന്നതാണ് പട്രികയുടെ ലക്ഷ്യം, നിരവധി യുവതികള്‍ ഇവിടെ പണി പഠിക്കുന്നു പണിയെടുക്കുന്നു മറ്റ് ഗ്യാരേജുകളില്‍ കാണാനില്ലാത്ത ചില പ്രത്യേകതകള്‍ ഇവിടുണ്ട്.ഒരു സലൂണ്‍ ഈ ഗ്യാരേജിനുള്ളിലുണ്ട്,.പുറത്ത് വാഹനം ശരിയാക്കാനെടുക്കുന്ന സമയത്തിനുള്ളില്‍ കസ്റ്റമേഴ്‌സിന് ഒന്ന് സലൂണില്‍ കയറി സുന്ദരിയാകാം.ഒപ്പം തന്നെ സ്ത്രീകള്‍ക്ക് സ്വന്തം കാറിനുണ്ടാകുന്ന ചെറിയ അറ്റകുറ്റപ്പണികള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ പ്രാപ്തയാക്കുന്ന ചെറിയ വര്‍ക്ക്‌ഷോപ്പുകളും പട്രിക സംഘടിപ്പിക്കാറുണ്ട്, വനിതകള്‍ക്ക് സുരക്ഷിതമായി കാറിനെ ഏല്‍പ്പിക്കാവുന്ന സ്ഥാപനമായി ഗേള്‍സ് ഓട്ടോ ക്ലിനിക് മാറിക്കഴിഞ്ഞു