മഹീന്ദ്ര സ്‌കോര്‍പിയോയുടെ നെക്സ്റ്റ് ലെവൽ എത്തുന്നു


വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവി മഹീന്ദ്ര സ്‌കോര്‍പിയോയുടെ അടുത്ത മോഡൽ വിപണിയിലെത്തുന്നു .നിലവില്‍ Z101 എന്ന കോഡ് നാമത്തില്‍ വിളിക്കപ്പെടുന്ന എസ്‌യുവിയുടെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന അടുത്ത തമുറ സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്ന് കഴിഞ്ഞു.ചരിത്രത്തിലാദ്യമായി സ്‌കോര്‍പിയോയ്ക്ക് ഗ്രൗണ്ട്‌സ് അപ്പ് ഡിസൈന്‍ ശൈലി നല്‍കിയിരിക്കുകയാണ് മഹീന്ദ്ര. പരിഷ്‌ക്കരിച്ച ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും പുത്തന്‍ സ്‌കോര്‍പിയോയിലുണ്ടാവുക. 2020 -ല്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം തലമുറ ഥാറിലും സമാന ഷാസിയാണുള്ളത്. എസ്‌യുവിയുടെ ബോഡി പാനലുകളിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയതായി കാണാം. പതിവില്‍ നിന്നും ഉയര്‍ത്തിയ രീതിയിലാണ് മുന്‍ഭാഗവും ഗ്രില്ലും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2020 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പെഡസ്ട്രിയന്‍ സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ചാണ് എസ്‌യുവിയിലെ ചില ബോഡി ഘടകങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി ആവരണം ചെയ്ത രീതിയിലാണ് ചിത്രങ്ങളില്‍ എസ്‌യുവിയുള്ളതെങ്കിലും വശങ്ങളിലൂടെ കടന്ന് പോവുന്ന ക്യാരക്ടര്‍ ലൈന്‍ എളുപ്പത്തില്‍ മനസിലാക്കാം . നിലവിലെ സ്‌കോര്‍പിയോയെ അപേക്ഷിച്ച് അല്‍പ്പം ചെറുതാണെന്ന് തോന്നിക്കും വരാനിരിക്കുന്ന  സ്‌കോര്‍പിയോ മോഡൽ .നീളമേറിയ ഡോറുകള്‍ എസ്‌യുവിയൊരു ലോങ്ങര്‍ വീല്‍ബേസാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇത് വിശാലമായ ക്യാബിനും കൂടിയാണ് എസ്‌യുവിയുള്ളതെന്ന് പറഞ്ഞ് വയ്ക്കുന്നു. . ഇത് കൂടാതെ എക്‌സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങളോടെയാണ് പുത്തന്‍ സ്‌കോര്‍പിയോ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരിനയാണോ അടുത്ത തലമുറ സ്‌കോര്‍പിയോ രൂപകല്‍പ്പന ചെയ്യുന്നതെന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോയിലുണ്ടാവുക. ഇത് 170 bhp കരുത്തും 400 Nm torqueഉം പരമാവധി കുറിക്കുന്നതാണ്. ഗിയര്‍ബോക്‌സ് ആറ് സ്പീഡാവാനാണ് സാധ്യത. പെഡസ്ട്രിയന്‍ സുരക്ഷ ചട്ടങ്ങള്‍, ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം പാലിക്കുന്ന എഞ്ചിനായതിനാല്‍ തന്നെ നിലവിലെ മോഡലിനെക്കാളും വില കൂടുതലായിരിക്കും പുതിയ 2020 മഹീന്ദ്ര സ്‌കോര്‍പിയോക്ക് .ഏകദേശം 11-14 ലക്ഷത്തിനുള്ളിലാകും വിപണി വില.  കമ്പനി 2020 സ്‌കോര്‍പിയോയില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കുക. എംജി മോട്ടോര്‍, ടാറ്റ, കിയ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ശ്രേണിയിലവതരിപ്പിക്കുന്ന മിക്ക വാഹനങ്ങള്‍ക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോ വെല്ലുവിളി ഉയര്‍ത്തും. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും അടുത്ത തലമുറ സ്‌കോര്‍പിയോയെ മഹീന്ദ്ര അവതരിപ്പിക്കുക.ഏത് ദുര്‍ഘടപാതയിലും അനായാസം മുന്നേറാന്‍ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാകും വാഹനം പുറത്തിറങ്ങുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ നാലാം തലമുറ സ്‌കോര്‍പിയോ ലഭ്യമാകും.പെട്രോളിലും ഡീസലിലും ഫോര്‍ സിലിണ്ടര്‍ യൂണിറ്റ് ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍.  മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കരിയിലെ ടെക്‌നിക്കല്‍ സെന്ററും ചെന്നൈയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായാണ് പുതിയ സ്‌കോര്‍പിയോ നിര്‍മിക്കുന്നത്. കണ്‍സെപ്റ്റും ഡിസൈനിങും പൂര്‍ണമായും നോര്‍ത്ത് അമേരിക്കന്‍ സെന്ററിലാണ്. എഞ്ചിനിയറിങ്-ഇന്റഗ്രേഷന്‍-ടെസ്റ്റിങ് എന്നിവ ചെന്നൈ സെന്ററില്‍ നടക്കും. നിലവില്‍ ഇന്നോവയ്ക്ക് എതിരാളിയായി പുതിയ എംപിവി പുറത്തിറക്കാനുള്ള പ്രവര്‍ത്തനത്തിലാണ് നോര്‍ത്ത് അമേരിക്കന്‍ സെന്റര്‍.